Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 46 Vehicles

Alappuzha

സ്കൂ​ൾ വാഹന പ​രി​ശോ​ധ​ന: അ​മ്പ​ല​പ്പു​ഴ​യി​ൽ 46 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു

അ​മ്പ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്ത് സ്കൂ​ൾ ബ​സു​ക​ളു​ടെ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി അ​മ്പ​ല​പ്പു​ഴ​യി​ൽ 46 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. ബ​സ് ഡ്രൈ​വ​ർ​മാ​ർ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് ക​ണ്ടെ​ത്താ​നാ​യാ​ണ് സ്കൂ​ൾ സു​ര​ക്ഷാ സ്പെ​ഷൽ ഡ്രൈ​വ് എ​ന്ന പേ​രി​ൽ പോ​ലീ​സ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഡ്രൈ​വ​ർ​മാ​രു​ടെ പ​രി​ശോ​ധ​ന കൂ​ടാ​തെ സ്കൂ​ൾ ബ​സു​ക​ളു​ടെ ഫി​റ്റ്ന​സും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. രാ​വി​ലെ ആ​റു മു​ത​ൽ തു​ട​ങ്ങി​യ പ​രി​ശോ​ധ​ന 10 വ​രെ നീ​ണ്ടു. സ​ർ​ക്കാ​ർ, സ്വ​കാ​ര്യസ്കൂ​ളു​ക​ളി​ലെ എ​ല്ലാ വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി. അ​മ്പ​ല​പ്പു​ഴ​യി​ൽ 46 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ ഒ​രു സ്കൂ​ളി​ലെ ബ​സ് ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി.

പി​ന്നീ​ട് ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തു. തു​ട​ർ​ന്ന് മ​റ്റ് ഡ്രൈ​വ​ർ​മാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ ര​തീ​ഷ് എ​ന്ന പോ​ലീ​സു​കാ​ര​നാ​ണ് കു​ട്ടി​ക​ളെ ഈ ​ബ​സി​ൽ സ്കൂ​ളി​ലെ​ത്തി​ച്ച​ത്.
സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ കൂ​ടാ​തെ ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളെ കു​ത്തിനി​റ​ച്ചു കൊ​ണ്ട് പോ​കു​ന്ന​തും പ​രി​ശോ​ധി​ച്ചു.

ഇ​തു കൂ​ടാ​തെ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ഇതരസം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്ന് ച​ര​ക്കു​ക​ളു​മാ​യെ​ത്തി​യ ലോ​റി​ക​ളി​ൽ ല​ഹ​രിവ​സ്തു​ക്ക​ളു​ണ്ടോ എ​ന്നും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി. ശ​ക്ത​മാ​യ പ​രി​ശോ​ധ​ന വ​രും ദി​വ​സ​ങ്ങ​ളി​ൽ തു​ട​രു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up